പള്ളിക്കൽ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മടവൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി മടവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലികോണം ബിജു,വൈസ് പ്രസിഡന്റും മടവൂർ പഞ്ചായത്ത് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡറുമായ മടവൂർ സന്തോഷ്,ബി.ജെ.പി മടവൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ബി.സുനിൽകുമാർ,വാർഡ് മെമ്പർ അരുണിമ ടി.പി,ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.