കാട്ടാക്കട: കാട്ടാക്കട സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമിക്കുകയും ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്‌ത കേസിൽ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്‌തു.
തിങ്കളാഴ്ച വൈകിട്ട് കിള്ളിയിലെ ഫുട്‌ബാൾ ടർഫിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ ആക്രമിച്ച കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും പിടികൂടി. കിള്ളി സ്വദേശികളായ മുനീർ,അൽ അമീൻ,നിഷാദ്,അൽ അമീൻ എസ്.,ഹാജ എന്നീ എസ്.ഡി.പി.ഐ പ്രവർത്തകരും അമൽ രാജേഷ്,അഖിൽ രാജേഷ് തുടങ്ങിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമാണ് അറസ്റ്റിലായത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തിട്ടുണ്ട്. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് കാട്ടാക്കടയിലും പരിസരങ്ങളിലും ശക്തമായ പൊലീസ് വിന്യാസവും നടത്തിയിട്ടുണ്ട്.
മന്ത്രി വി.ശിവൻകുട്ടി
പാർട്ടി ഓഫീസ് സന്ദർശിച്ചു
കാട്ടാക്കട: ആക്രമണമുണ്ടായ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് മന്ത്രി വി.ശിവൻകുട്ടി,ജില്ലാ സെക്രട്ടറി വി.ജോയി,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഐ.ബി.സതീഷ് എം.എൽ.എ,ഐ.സാജു,എം.എം.ബഷീർ,ഏരിയാ സെക്രട്ടറി കെ.ഗിരി,ജി.സ്റ്റീഫൻ.എം.എൽ.എ തുടങ്ങിയവർ സന്ദർശിച്ചു.