
തിരുവനന്തപുരം: ഡിസെബിലിറ്റി പ്രൈഡ് മാസത്തിനോടനുബന്ധിച്ച് തയ്യാറാക്കിയ അൺലോക്കിംഗ് പൊട്ടൻഷ്യൽ:ഡിസെബിലിറ്റി,ഇന്നൊവേഷൻ ആൻഡ് എന്റർ പ്രണർഷിപ്പ് എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ക്രൈസ്റ്റ് നഗർ കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ.എൻ.അഭിലാഷും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ.ഡോ.ആർ.ബി.അഞ്ജനയും ചേർന്നാണ് പുസ്തകം എഡിറ്റ് ചെയ്തത്. ഭിന്നശേഷി സമൂഹത്തിന്റെ നവീകരണത്തിന് ഏറെ സഹായകമായ രീതിയിലാണ് പുസ്തകത്തിന്റെ രചന. അതിരുകളില്ലാത്ത സാദ്ധ്യതകളെ ഉൾക്കൊള്ളുന്നതിനുള്ള കൂട്ടായ പ്രതിബദ്ധതയ്ക്ക് ഈ പുസ്തകം പ്രചോദനമാകട്ടെയെന്ന് മന്ത്രി പറഞ്ഞു.