പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്തിന്റെയും തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ മണ്ണക്കല്ല് വാർഡിലെ മദർ തെരേസ കുരിശടിയിൽ സൗജന്യ രാത്രികാല മന്ത് രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് മണ്ണക്കൽ വാർഡ് മെമ്പർ എസ്. ലിജുവിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ഷീന എസ്. ദാസ് ഉദ്ഘാടനം ചെയ്തു. ആദ്യ രക്ത പരിശോധനയുടെ ഉദ്ഘാടനം തിരുപുറം ഇടവക വികാരി മോൺ.ഡോ. ഡി. സെൽവരാജൻ രക്തം നൽകി നിർവഹിച്ചു. പാരിഷ് കൗൺസിൽ സെക്രട്ടറി എസ്.ഒ.ഷാജികുമാർ, പഞ്ചായത്ത് അംഗം ഗിരിജകുമാരി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജി.ശരൺ, സന്തോഷ്,ഷീജ.ടി.എസ് എന്നിവർ നേതൃത്വം നൽകി.