മലയിൻകീഴ് : മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റ് വീൽ ചെയറുകൾ നൽകി.സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കും,മാറനല്ലൂർ ഗവ.പ്രൈമറി ഹെൽത്ത് സെന്ററിനും,ഗവ.ആയുർവേദ ആരോഗ്യ കേന്ദ്രത്തിനുമാണ് ഓരോ വീൽ ചെയർ കൈമാറിയത്.എസ്.പി.സി തിരുവനന്തപുരം എ.ഡി.എൻ.ഒ.ദേവകുമാർ വീൽ ചെയറുകൾ മാറനല്ലൂർ പി.എച്ച്.സി.ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു,അജയൻ,ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.രജനി എന്നിവർക്കാണ് കൈമാറിയത്.വിദ്യാർത്ഥിയെ പ്രതിനിധീകരിച്ച് രക്ഷകർത്താവ് വീൽ ചെയർ സ്വീകരിച്ചു.സ്കൂൾ മാനേജർ,പ്രിൻസിപ്പൽ ജി.ആർ.രോഷ്ണി,ഹെഡ്മാസ്റ്റർ സുനിൽകുമാർ.എസ്. എസ്,പി.ടി.എ.പ്രസിഡന്റ് ഡീനാകുമാരി.കെ.എസ് എന്നിവർ പങ്കെടുത്തു.