കോവളം : എസ്.എൻ.ഡി.പി യോഗം മുട്ടയ്ക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം 20ന് ചിറയിൽ ഗുരു സന്നിധിയിൽ നടക്കും. രാവിലെ 8 30ന് പതാക ഉയർത്തൽ, തുടർന്ന് ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ ഉണ്ടാവും.രാവിലെ 9 30ന് നടക്കുന്ന ജയന്തി ദിന സമ്മേളനം എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.യോഗത്തിൽ ശാഖ പ്രസിഡന്റ് എ. സതികുമാർ അദ്ധ്യക്ഷത വഹിക്കും.കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സെക്രട്ടറി സ്വാമി ബോധിതീർത്ഥ അനുഗ്രഹ പ്രഭാഷണവും കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ് മുഖ്യ പ്രഭാഷണവും നടത്തും.പൂജപ്പുര സെൻട്രൽ പ്രിസൺ അൻഡ് കറക്ഷണൽ ഹോം സൂപ്രണ്ട് എസ്. സജീവ് മുഖ്യാതിഥിയായിരിക്കും. യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ വിദ്യാഭ്യാസ അവാർഡ് വിതരണവും ഗാനരചയിതാവും എഴുത്തുകാരനുമായ തമ്പി കണ്ണാടൻ ചതയദിന സന്ദേശവും നൽകും.ശാഖാ മന്ദിര നിർമ്മാണത്തിന് സഹായിക്കുന്ന വിവിധ മേഖലയിലുള്ളവർക്ക് ഡോ. പി. പല്ലു സ്മാരക യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ ഉപഹാരം നൽകും. ശാഖയിലെ മൈക്രോ ഫിനാൻസ് യൂണിറ്റ് അംഗങ്ങൾക്കുള്ള സമ്മാനദാനം യൂണിയൻ വൈസ് പ്രസിഡന്റ് പെരിങ്ങമ്മല എസ്. സുശീലൻ നിർവഹിക്കും. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ, വൈസ് പ്രസിഡന്റ് ചിത്രലേഖ, ശിവാസ് വാഴമുട്ടം , രോഹൻ കൃഷ്ണ, ഭഗത് റൂഫസ് , കെ.എസ് സാജൻ , എസ്. മോഹനകുമാർ, ആർ. വിശ്വനാഥൻ, കരിങ്കുളം പ്രസാദ്, കട്ടച്ചൽ കുഴി പ്രദീപ്, പുന്നമൂട് വി. സുധാകരൻ, മണ്ണിൽ മനോഹരൻ, മംഗലത്തുകോണം അർ. തുളസിധരൻ, ഡോ. ബി.വി നന്ദകുമാർ, വേങ്ങപ്പൊറ്റ എസ്. സനിൽ, അഡ്വ. കോവളം ബി .അജിത് കുമാർ, വിഴിഞ്ഞം പ്രസ് ക്ലബ് പ്രസിഡന്റ് അയൂബ്ഖാൻ, വിജയലക്ഷ്മി, കരിക്കകം വസന്തകുമാരി അമ്മ, റിട്ട. കേണൽ കെ.തങ്കം ,ബീന എം. എസ്, വിനോദ്കുമാർ, അരുമാനൂർ ദീപു, പി. സുകേശൻ,എച്ച്. സുകുമാരി, അനിതാ രാജേന്ദ്രൻ, ഗീതാ മുരുകൻ, സുഗന്ധി മോഹൻ, കോവളം എസ്. ബൈജു തുടങ്ങിയവർ സംസാരിക്കും. ശാഖാ സെക്രട്ടറി സി. ഷാജി മോൻ സ്വാഗതവും വൈസ് പ്രസിഡന്റ് ടി. സുധീന്ദ്രൻ നന്ദിയും പറയും.12.30 മുതൽ ചതയദിന സദ്യ