മലയിൻകീഴ് : ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് മലയിൻകീഴ് രാജുവിന്റെ(എം.കെ.ബാലചന്ദ്രൻനായർ)നിര്യാണത്തിൽ ആർ.ജെ.ഡി.കാട്ടാക്കട

മണ്ഡലം കമ്മിറ്റി അനുശോചിച്ചു.മണ്ഡലം പ്രസിഡന്റ് മേപ്പൂക്കട മധു അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എം.നായർ,ജില്ലാ പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,മലയിൻകീഴ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ബി.പദ്മകുമാർ,ഒ.ജി.ബിന്ദു,കെ.അജിതകുമാരി.ജി.നീലകണ്ഠൻനായർ,ഗോപകുമാർ,രാധാകൃഷ്ണൻനായർ,പി.എസ്.സതീഷ്,ശ്രീജിത്ത് ശങ്കർ,മേപ്പൂക്കട വിജയൻ,മച്ചേൽഹരികുമാർ,കുന്നംപാറജയൻ എന്നിവർ സംസാരിച്ചു.