kavarcha

കല്ലമ്പലം: തോട്ടയ്ക്കാട്ട് വടകോട്ട്കാവ് ക്ഷേത്രത്തിൽ വീണ്ടും കവർച്ച.രണ്ട് കാണിക്കവഞ്ചികളും വിളക്കുകളുമാണ് മോഷണം പോയത്.കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രമതിൽ ചാടിക്കടന്ന മോഷ്ടാവ് ഊട്ടുപുരയുടെ കതക് കുത്തിപ്പൊളിച്ച് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന വിളക്കുകളും കാണിക്കവഞ്ചിയുമാണ് കവർന്നത്. ക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന മറ്റൊരു കാണിക്ക വഞ്ചിയും മോഷ്ടാവ് കവർന്നു. മുഖം തുണി കൊണ്ട് മറച്ച് കെട്ടിയാണ് കള്ളൻ ക്ഷേത്രവളപ്പിൽ കടന്നത്.രണ്ടാഴ്ച മുൻപും ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലെ പണം കവർന്നിരുന്നു.ഊട്ടുപുരയുടെ പൂട്ട് പൊളിക്കുന്ന ദൃശ്യം സി.സി ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ഈ ഫോട്ടോ സഹിതം ക്ഷേത്ര ഭാരവാഹികൾ നഗരൂർ പൊലീസിൽ പരാതി നൽകി.