വർക്കല: വർക്കല ഗവ.മോഡൽ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം പാഥേയം പദ്ധതി പ്രകാരം വർക്കല താലൂക്ക് ആശുപത്രിയിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തു.പ്രിൻസിപ്പാൾ ഷീബ.എസ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രിൻസിപ്പാൾ ജ്യോതിലാൽ.ബി,എൻ.എസ്.എസ് വർക്കല ക്ലസ്റ്റർ കൺവീനർ ഉണ്ണികൃഷ്ണൻ.എസ്,താലൂക്ക് ഹോസ്പിറ്റൽ നഴ്സ് സരിത,പ്രോഗ്രാം ഓഫീസർ ദിവ്യ സിംഗ്, അദ്ധ്യാപിക അനിത. ബി .വി എന്നിവർ സംസാരിച്ചു.