തിരുവനന്തപുരം:മലയാളത്തിലും പുരാണത്തിലും അറിവ് വർദ്ധിപ്പിക്കാനായി കലാനിധി കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന ശ്രീരാമോത്സവത്തിന് തുടക്കമായി.രണ്ട് ഞായറാഴ്ചകളിലായി സാഹിത്യസംഗീത മത്സരങ്ങളും രാമായണ പാരായണവും പ്രശ്നോത്തരിയും വൈക്കംമുഹമ്മദ് ബഷീർ - ബിച്ചുതിരുമല സ്മൃതി സന്ധ്യയും പുരസ്കാര സമർപ്പണവും കലാനിധി സംഘടിപ്പിക്കും.25ന് നടക്കുന്ന സമാപനത്തിൽ ഡോ.അലക്സാണ്ടർ ജേക്കബ്,പ്രൊഫ.കുമാര കേരളവർമ്മ,പ്രൊഫ.രമാഭായി, ബി.സന്ധ്യ, മുരുകൻ കാട്ടാക്കട, വിനോദ് വൈശാഖി എന്നിവർ പങ്കെടുക്കും.പുരസ്കാര സമർപ്പണവും മഹേശ്വരത്തപ്പൻ വീഡിയോ റിലീസും നടക്കും.