തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയതിന് ചെലവായ 40 ലക്ഷം അനുവദിച്ച് സംസ്ഥാന സർക്കാർ. ശനിയാഴ്ചയാണ് പ്രധാനമന്ത്രി വയനാട്ടിലെത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശന ചെലവുകൾക്കായി 40 ലക്ഷം അനുവദിക്കണമെന്ന് പൊതുഭരണ വകുപ്പ് ധനവകുപ്പിനോട് ആഗസ്റ്റ് 8ന് ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് 9ന് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായി 40 ലക്ഷം കെ.എൻ ബാലഗോപാൽ അനുവദിക്കുകയായിരുന്നു.