നെടുമങ്ങാട് : ആനാട് ഗ്രാമപഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിന് (എഫ്. എച്ച്.സി) സംസ്ഥാന സർക്കാരിന്റെ കായകൽപ്പ അവാർഡ്. പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തിൽ ജില്ലയിലെ മികച്ച കുടുംബ ആരോഗ്യ കേന്ദ്രമായി 99.2 ശതമാനം മാർക്കോടെയാണ് ആനാട് എഫ്.എച്ച്. സി ഒന്നാംസ്ഥാനം കരസ്ഥമാക്കിയതെന്ന് ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല അറിയിച്ചു.ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്.മെഡിക്കൽ ഓഫീസർ ഡോ.പാർവതി ജി. നായരുടെ നേതൃത്വത്തിൽ മൂന്ന് ഡോക്ടർമാരുടെ സേവനം നിലവിലുണ്ട്.അവാർഡ് തുകയായി ലഭിക്കുന്ന 2 ലക്ഷം രൂപ എഫ്. എച്ച്. സിയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിനിയോഗിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.