കോവളം: എക്സിക്യുട്ടീവ് വിഷൻ 2025 എന്ന പേരിൽ സംഘടിപ്പിച്ച കോൺഗ്രസ് കോവളം നിയോജകമണ്ഡലം ക്യാമ്പ് എ.ഐ.സി.സി സെക്രട്ടറി അഡ്വ. പി .സി വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കോവളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉച്ചക്കട സുരേഷ് അദ്ധ്യക്ഷത വഹിച്ചു .കാഞ്ഞിരംകുളം ബ്ലോക്ക് പ്രസിഡന്റ് കരുംകുളം ജയകുമാർ സ്വാഗതമാശംസിച്ചു.എം.വിൻസെന്റ് എം.എൽ.എ, ഡി. സി. സി പ്രസിഡന്റ് പാലോട് രവി, കെ. പി. സി. സി വൈസ് പ്രസിഡന്റ്. എൻ ശക്തൻ, ജനൽ സെക്രട്ടറിമാരായ ജി.സുബോധൻ, മര്യാപുരം ശ്രീകുമാർ, കെ.പി ശ്രീകുമാർ, യു.ഡി.എഫ് ചെയർമാൻ കോളിയൂർ ദിവാകരൻ നായർ, വിൻസെന്റ് .ഡി. പോൾ തുടങ്ങിയവർ പങ്കെടുത്തു.