നെടുമങ്ങാട് : നഗരസഭ പരിധിയിൽ അമൃത് പദ്ധതിയുടെ ഭാഗമായി 15 കോടി രൂപ ചെലവിട്ട് നടപ്പിലാക്കുന്ന പൈപ്പ് ലൈൻ വിപുലീകരണ പ്രവർത്തനങ്ങളുടെ അവലോകനം നടന്നു.വാട്ടർ അതോറിട്ടിയുടെയും നെടുമങ്ങാട് നഗരസഭയുടെയും കോർ കമ്മിറ്റി യോഗമാണ് ചേർന്നത്.നഗരസഭ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.പൈപ്പ്ലൈൻ വിപുലീകരണത്തിന് പുറമെ, പുതിയ കണക്ഷനുകൾ,പൊതുകുളങ്ങളുടെ നവീകരണം,പേരുമല വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് നവീകരണം എന്നിവയും നടപ്പിലാക്കും.നഗരസഭ സെക്രട്ടറി കുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഹരികേശൻ നായർ,ബി.സതീശൻ,വസന്തകുമാരി തുടങ്ങിയവർ പങ്കെടുത്തു.