riyas

വക്കം: നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. കടയ്ക്കാവൂർ പെരുംകുളം കെ.വി ഹൗസിൽ എസ്. റിയാസ് (37) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11ന് കീഴാറ്റിങ്ങലിൽ വച്ചായിരുന്നു അപകടം. മണനാക്കിൽ നിന്നും ആറ്റിങ്ങലിലേക്ക് പോകുന്ന വഴി കീഴാറ്റിങ്ങൽ മുള്ളിയങ്കാവ് ജംഗ്ഷന് സമീപം റിയാസ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാർ ബോധരഹിതനായ റിയാസിനെ ഉടൻതന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചയോടെ മരിക്കുകയായിരുന്നു. അപകട സമയത്ത് റിയാസ് മാത്രമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. പെരുംകുളം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു റിയാസ്. ഭാര്യ: ഷിഫാന. മക്കൾ: ഷിഫഫാത്തിമ, റിയ ഫാത്തിമ. സംസ്കാരം ബുധനാഴ്ച നിലയ്ക്കാമുക്ക് ജുമാ മസ്ജിദിൽ.