തിരുവനന്തപുരം: വയോജനങ്ങളുടെ സംരക്ഷണത്തിന് സർക്കാരിന് മാർഗനിർദ്ദേശവും ഉപദേശവും നൽകുന്നതിനുള്ള വയോജന കമ്മിഷൻ നടപ്പിലാക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് വി.എ.എൻ നമ്പൂതിരി അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എ.സരള ,കെ.ജെ.ചെല്ലപ്പൻ, കെ.എം.ജയരാജൻ,എൻ.ചന്ദ്രശേഖരപിള്ള,ആർ.രാജൻ,എം.വിജയകുമാരൻ പൂജപ്പുര,കാട്ടാക്കട രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ജില്ലാകേന്ദ്രങ്ങളിൽ

31ന് കൂട്ടധർണ

വയോജനങ്ങളുടെ അടിയന്തര പ്രശ്നങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിഷേധാത്മകമായ നടപടികളിലും കേന്ദ്ര ബഡ്ജറ്റിൽ വയോജനങ്ങളോടുള്ള അവഗണനയിലും പ്രതിഷേധിച്ച് 31ന് ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ കൂട്ട ധർണ നടത്താൻ യോഗം തീരുമാനിച്ചു.