ഉള്ളൂർ: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി എംപ്ലോയീസ് സഹകരണ സംഘം വാർഷിക യോഗത്തിൽ അഗതിയാർ കെമിക്കൽ അവാർഡ് ജേതാവ് റിസർച്ചിംഗ് ശാസ്ത്രജ്ഞൻ ഡോ.നരേഷ് കസുജിനെ ശ്രീചിത്ര ഡെപ്യൂട്ടി ഡയറക്ടർ ഡോ.എസ്. മണികണ്ഠൻ പൊന്നാട അണിയിച്ച് ആദരിച്ചു.വാർഷിക യോഗം പ്രസിഡന്റ് കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഇല്ലിസ്‌ട്രേഷന്റെ പ്രവർത്തനത്തിനാവശ്യമായ സൊസൈറ്റി കിറ്റ് സയറ്റിഫിക്ക് ഓഫീസർ ജി.ലിജി കുമാർ ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങളായ വി.എസ്.അബിജ,എ.ബി.കുഞ്ഞിരാമൻ, ജസ്റ്റിൻ.എം.ജോസ്, കെ.കെ.ശ്രീനാഥ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്.പി.സുനിൽ കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ഡി.വിനോദ് നന്ദിയും പറഞ്ഞു.