റിട്ട.ബി.എസ്.എൻ.എൽ. അസിസ്റ്റന്റ് ജനറൽ മാനേജർ സി.പാപ്പച്ചനെ (81) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി പോളയത്തോട് സ്വദേശി അനിമോനും അഞ്ചാംപ്രതി ഹാഷിഫും ദൗത്യത്തിനശേഷം ആഘോഷത്തിനും ഒളിവുതാമസത്തിനുമായി പോയത് കൊച്ചിയിൽ. വൈറ്റിലയിലും തമ്മനത്തുമാണ് പ്രതികൾ താമസിച്ചത്.