തിരുവനന്തപുരം: വള്ളംകോട് വിവേകാനന്ദ റസിഡന്റ്സ് അസോസിയേഷൻ ഒന്നാം വാർഷികവും കുടുംബസംഗമവും പ്രസിഡന്റ് ജയകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഭഗത് റൂഫസ്, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ, വൈസ് പ്രസിഡന്റ് ശാന്തിമതി, സിനിമാസീരിയൽ നടൻ രാജ്മോഹൻ, വാർഡ് മെമ്പർ വിനുകുമാർ, ട്രഷറർ അരുൺലാൽ, സെക്രട്ടറി അമ്പിളികല എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ളസ് ടു, ബിരുദം എന്നിവയിൽ വിജയിച്ചവർക്ക് പുരസ്കാരങ്ങൾ നൽകി.