തിരുവനന്തപുരം: കേരളകൗമുദി ബോധപൗർണമി ക്ലബിന്റെയും ഫ്രീഡം ഫിഫ്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവും ഉപഹാരസമർപ്പണവും മാദ്ധ്യമ പുരസ്‌കാര വിതരണവും നാളെ വൈകിട്ട് 4ന് നന്ദാവനം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ സി.ഡബ്ല്യൂ.സി ചെയർപേഴ്സൺ അഡ്വ.ഷാനിഫ ബീഗം ഉദ്ഘാടനം ചെയ്യും.റസൽ സബർമതി അദ്ധ്യക്ഷനാകും.പിരപ്പൻകോട് ശ്യാംകുമാർ സ്വാഗതവും കൺവീനർ ഷാജി നന്ദിയും പറയും.മുഖ്യാതിഥിയായി അഡ്വ.ശരത് ചന്ദ്രപ്രസാദ് പങ്കെടുക്കും.വഞ്ചിയൂർ പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തും.കാര്യവട്ടം ശ്രീകണ്ഠൻ നായർ അനുമോദനപ്രഭാഷണം നടത്തും.ജിജ സുരേന്ദ്രൻ സ്വതന്ത്ര്യദിന സന്ദേശം നൽകും.