dxzf

തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിനും ഗവ. ഡെന്റൽ കോളേജിനും ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിംഗിൽ ചരിത്ര നേട്ടം.

എല്ലാ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് 42-ാം സ്ഥാനത്തും ഡെന്റൽ കോളേജ് 21-ാം സ്ഥാനത്തുമാണ്. സർക്കാർ മെഡിക്കൽ കോളേജുകളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് രാജ്യത്ത് ആറാമതെത്താനും ഡെന്റൽ കോളേജിന് അഞ്ചാമതെത്താനുമായി. പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ ഏക മെഡിക്കൽ കോളേജും ദന്തൽ കോളേജും കൂടിയാണിവ.

ദേശീയ തലത്തിൽ എയിംസും കേന്ദ്ര സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളും ഉൾപ്പെടെയുള്ള പട്ടികയിൽ ഇരുകോളേജുകളും തുടർച്ചയായ രണ്ടാംതവണയാണ് ഇടംനേടിയത്.