നൂറുകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ പ്രതിഷേധമുൾപ്പെടെ ബംഗ്ലാദേശ് പ്രതിസന്ധിയിൽ സർക്കാരിന്റെ ഇടപെടലിനെക്കുറിച്ചുള്ള ആരോപണങ്ങൾ അമേരിക്ക തള്ളി. ബംഗ്ലാദേശിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയ്‌ക്കെതിരായ എല്ലാ റിപ്പോർട്ടുകളും നിരസിച്ച വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി, ബംഗ്ലാദേശ് സർക്കാരിന്റെ ഭാവി തീരുമാനിക്കേണ്ടത് ബംഗ്ലാദേശി ജനതയാണെന്ന് വ്യക്തമാക്കി.