തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്‌ണജയന്തി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് 6ന് കോട്ടയ്ക്കകം ലെവി ഹാളിൽ സാംസ്‌കാരിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കലും ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങൾ എൻ.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സംഗീത് കുമാറും ഉദ്ഘാടനം ചെയ്യും.

നാളെ രാവിലെ 9.30ന് കവടിയാർ വിവേകാനന്ദ ഉദ്യാന പാർക്കിൽ നടക്കുന്ന ചിത്രരചനാ മത്സരം നടി ഗീത നായർ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പാപ്പനംകോട് ശ്രീപാദം മിനിഹാൾ,പോങ്ങുംമൂട് എൻ.എസ്.എസ് കരയോഗം ഹാൾ എന്നിവിടങ്ങളിലും ചിത്രരചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 5.30ന് കരമന ഗണപതിക്ഷേത്ര കടവിൽ നദീപൂജ നടത്തും.

17ന് വൈകിട്ട് 5ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ കൃഷ്ണകുടീരം പരിപാടി നടത്തും. 22ന് പതാകദിനം. വൈകിട്ട് 5.30ന് ശാസ്തമംഗലത്ത് വൃക്ഷപൂജ. 23ന് ശ്രീകാര്യം ഇളംകാവിൽ മഹാദേവ ക്ഷേത്രത്തിൽ ഗോമാതാ പൂജ. 24ന് കോട്ടയ്ക്കകം ശ്രീചിത്തിര തിരുനാൾ പാർക്കിൽ ഗോപികാനൃത്തം. 25ന് ഉറിയടി. 26ന് മഹാശോഭായാത്ര പാളയം ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിച്ച് വൈകിട്ട് 4ന് ആരംഭിച്ച് പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയിൽ സമാപിക്കും.