ബാലരാമപുരം:ശാന്തി ഗ്രാം മുപ്പത്തിയേഴാം വാർഷികവും സ്വാതന്ത്ര്യദിനാഘോഷവും മരുതൂർക്കോണം പി.ടി.എം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.ഇന്ന് രാവിലെ 10ന് ശാന്തിഗ്രാം ചെയർപേഴ്സൺ ത്യാഗരാജ ബാബു പതാക ഉയർത്തും.മുതൽ ഒരു മണിവരെ സ്വാതന്ത്ര്യസമരഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ ആലാപനം,ഉച്ചയ്ക്ക് 2ന് നടക്കുന്ന പൊതു സമ്മേളനം സുപ്രീം കോടതി സീനിയർ അഡ്വ.പ്രശാന്ത് ഭൂഷൻ ഉദ്ഘാടനം ചെയ്യും.അതിയന്നൂർ ബ്ലോക്ക് മെമ്പർ എം.വി.മൻമോഹൻ അദ്ധ്യക്ഷത വഹിക്കും.ജനാരോഗ്യ പ്രസ്ഥാനം ചെയർമാൻ ഡോ.ജേക്കബ് വടക്കഞ്ചേരി മുഖ്യാതിഥിയായിരിക്കും.പുളിങ്കുടി സാംരഗി സാംസ്കാരിക കേന്ദ്രം ഡയറക്ടർ എ.കെ.ഹരികുമാർ ആശംസാപ്രസംഗം നടത്തും.ശാന്തിഗ്രാം ഡയറക്ടർ എൽ.പങ്കജാക്ഷൻ സ്വാഗതവും പി.ടി.എം കോളേജ് ഐ.ടി.എ പ്രിൻസിപ്പൽ ഡോ.അനു കൃഷ്ണൻ നന്ദിയും പറയും.