മലയിൻകീഴ്: തകർന്ന് തരിപ്പണമായ ഗ്രാമപഞ്ചായത്ത് റോഡുകളിലൂടെ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യേണ്ട ദുരവസ്ഥയിലാണ് ജനങ്ങൾ. മലയിൻകീഴ് പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം വാർഡിലുൾപ്പെട്ട പാലോട്ടുവിള-സുശീലൻ സ്മാര റോഡ് തകർന്ന് വൻകുഴി രൂപപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു.
സർക്കസ് പരിശീലനമുള്ളവർക്കെ ഇരുചക്രവാഹനത്തിൽ ഇവിടം താണ്ടാനാകൂ. ഹൈടെക് അങ്കണവാടി സ്ഥിതിചെയുന്നത് ഇവിടെയാണ്. റോഡാകെ പൊട്ടിപ്പൊളിഞ്ഞ് കാൽനടപോലും സാദ്ധ്യമല്ലാതായിട്ട് കാലമേറെയായി. കാർ, മിനി ലോറി എന്നിവയും പോകുന്നത് ഭീതിയോടെയാണ്.
അധികാരികൾ വെറുംവാക്കിൽ
നിരവധി കുടുംബങ്ങളാണ് ഈ റോഡിന് ഇരുവശത്തുമായി താമസിക്കുന്നത്. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഉടൻ ശരിയാക്കാമെന്ന പതിവ് പല്ലവിയാണ്.
10 വർഷം മുൻപ് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച റോഡിന്റെ ഭൂരിഭാഗവും വൻ കുഴികളാണ്.
റോഡുകൾ തകർച്ചയിൽ
വിളപ്പിൽ, വിളവൂർക്കൽ,മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തെ റോഡുകൾക്കുമുള്ളതും സമാന അവസ്ഥയാണ്. വർഷങ്ങളായി തകർന്ന റോഡുകളുടെ ദുരവസ്ഥയ്ക്ക് മാറുന്ന പഞ്ചായത്ത് ഭരണസമിതികൾ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വിളപ്പിൽ പഞ്ചായത്തിലെ പേയാട്-ചീലപ്പാറ,വടക്കേജംഗ്ഷൻ-വിളയിൽ ദേവീക്ഷേത്രം,നെടുങ്കുഴി-പരുത്തംപാറ,കാവുവിള-മലപ്പനംകോട് റോഡുകളും വിഴവൂർ-പൊറ്റയിൽ, കല്ലുപാലം-വേങ്കൂർ,പ്ലാത്തറത്തല
സമീപത്തെ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളാണിത്. പുന്നാവൂർ-അറ്റത്തുകോ
പരിമിതിയുണ്ടെന്ന്
റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗങ്ങളെയും സമീപിച്ചിട്ടും ഫലമുണ്ടായില്ല. പഞ്ചായത്തിന് അനുവദിക്കാൻ കഴിയുന്ന ഫണ്ടിന് പരിമിതിയുണ്ടെന്നാണ് അവരുടെ പക്ഷം.
ബസ് സർവീസും മുടങ്ങി
മേപ്പൂക്കട-കുഴയ്ക്കാട് ബസ് ചുരുങ്ങിയ ദിവസങ്ങളിൽ മാത്രമേ സർവീസ് നടത്താറുള്ളു. റോഡിന്റെ ശോച്യാവസ്ഥയാണ് ബസ് സർവീസ് മുടങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.