തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി രണ്ടാം അലോട്ട്മെന്റിനും ആർക്കിടെക്ചർ ഒന്നാം അലോട്ട്മെന്റിനുമുള്ള ഓപ്ഷനുകൾ www.cee.kerala.gov.in വെബ്സൈറ്റിൽ 16ന് രാത്രി 12 വരെ നൽകാം. നിലവിലെ ഹയർ ഓപ്ഷനുകൾ രണ്ടാം അലോട്ട്മെന്റിന് പരിഗണിക്കണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. അലോട്ട്മെന്റ് 19ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ.