തിരുവനന്തപുരം: തേമ്പാമുട്ടത്തെ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് സെന്ററിൽ ഇംഗ്ലീഷ് ആൻഡ് വർക്ക്പ്ലേസ് സ്കില്ലിൽ താത്കാലിക അദ്ധ്യാപകർക്കായി 23ന് രാവിലെ 10ന് അഭിമുഖം നടത്തും.കൊമേഴ്സ്യൽ പ്രാക്ടീസ് വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ എസ് പി ആൻഡ് ബി സി തസ്തികയിൽ ദിവസ വേതന നിയമനത്തിന് 22 ന് രാവിലെ 10ന് അഭിമുഖമുണ്ട്.ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ് തസ്തികയിൽ താത്കാലിക നിയമനത്തിന് 16 ന് രാവിലെ 10 ന് അഭിമുഖം നടത്തുമെന്നും അധികൃതർ അറിയിച്ചു.