photo

നെയ്യാറ്റിൻകര : ബംഗ്ലാദേശിൽ മത ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള പീഡനങ്ങൾക്കെതിരെ യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് തിരുപുറം ഗോപാലകൃഷ്ണൻ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു.യുവമോർച്ച നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് അനന്തു നന്ദനം അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി യുവമോർച്ച നേതാക്കളായ ഷിജു പെരുങ്കടവിള, ജി.ജെ.കൃഷ്ണകുമർ,അരവിന്ദ് പെരുമ്പഴുതൂർ,അർജുൻ മണലൂർ,നന്ദു,ശ്രീദേവി എന്നിവർ നേതൃത്വം നൽകി.