നെയ്യാറ്റിൻകര : എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ കരയോഗ സമ്പർക്ക പരിപാടി കീഴ്ക്കൊല്ല കരയോഗത്തിൽ കരയോഗം പ്രസിഡന്റ് ശശികുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി പി.എം. പ്രകാശ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ കൺവീനറും ഭരണ സമിതിയംഗവുമായ നെയ്യാറ്റിൻകര അനിൽ, കരയോഗം സെക്രട്ടറി കോയിക്കൽ സൂരജ് കുമാർ, വൈസ് പ്രസിഡന്റ് ആർ.വിജയകുമാരൻ നായർ, കരയോഗം ഭാരവാഹികളായ എൻ.എസ്.ഗോപകുമാർ, ബിനുകുമാർ.ജെ, രാജേന്ദ്രൻ നായർ.ജി, ബാഹുലേയൻ നായർ.ആർ, ശ്രീകുമാർ.ജെ, പത്മകുമാർ എന്നിവർ പങ്കെടുത്തു