നെയ്യാറ്റിൻകര : താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ കരയോഗ സമ്പർക്ക പരിപാടി ധനുവച്ചപുരം പലവകുളങ്ങര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു. വയനാട് പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ വേർപാടിൽ അനുശോചിച്ചു. കരയോഗം പ്രസിഡന്റ് ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ.എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രതിനിധി സഭാംഗവും യൂണിയൻ ഭരണ സമിതിയംഗവുമായ നെയ്യാറ്റിൻകര അനിൽ, യൂണിയൻ ഭരണ സമിതിയംഗം ഭുവനേന്ദ്രൻ നായർ, കരയോഗം സെക്രട്ടറി എം.ശിവകുമാർ, ട്രഷറർ മുരളീധരൻ നായർ, ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി വേണുഗോപാലൻ നായർ, ജോയിന്റ് സെക്രട്ടറി ഗിരീഷ്, മോഹനകുമാർ , വനിതാസമാജം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.