കാട്ടാക്കട: ഓൾ കേരള ലൈബ്രേറിയൻസ് മീറ്റിന്റെ ഭാഗമായി ലൈബ്രറി സയൻസിൽ പി.എച്ച്.ഡി നേടിയ 17 പേരെ അനുമോദിച്ചു.ഒന്നാം റാങ്ക് നേടിയ രേഷ്മ ജോൺ,നാടൻ പാട്ടിൽ വേൾഡ് റെക്കാഡ് നേടിയ പ്രസാദ് എന്നിവർക്കും ഉപഹാരങ്ങൾ നൽകി.ചീഫ് എഡിറ്റർ ഡോ.ഷിഹാബ് ഈ വർഷത്തെ ന്യൂസ്‌ ലെറ്റർ,ഡോ.മിനി ദേവി (കേരള സർവകലാശാല ലൈബ്രറി സയൻസ് മുൻ മേധാവി),സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി മുൻ സ്റ്റേറ്റ് ഡെപ്യൂട്ടി ലൈബ്രേറിയൻ അഹമദ് കുഞ്ഞിന് നൽകി പ്രകാശനം ചെയ്തു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ലൈബ്രേറിയന്മാർ പങ്കെടുത്തു.സ്നേഹ സദ്യ,ലൈബ്രേറിയൻമാരും കുഞ്ഞുങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.