ആര്യനാട്: ആര്യനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി കൂട്ടായ്മയായ തണൽ 1986ന്റെ വാർഷികം പി.ടി.എ പ്രസിഡന്റും ബാച്ചംഗവുമായ കെ.എസ്.സുഗതൻ ഉദ്ഘാടനം ചെയ്തു.പൂർവ വിദ്യാർത്ഥികളിലെ 5 പേർ വിളക്ക് കൊളുത്തി.ഉഷ അദ്ധ്യക്ഷ വഹിച്ചു.വയനാട് ദുരന്തം കാരണം ഓണാഘോഷം ഒഴിവാക്കി സ്കൂളിന് മുന്നിലെ ഗാന്ധി പ്രതിമയിൽ ഹാരം അണിയിച്ചു.ബ്ലോക്ക് മെമ്പർ എം.എം.ഷാജി,ആര്യനാട് ഗവ.എൽ.പി.എസ് ഹെഡ്മാസ്റ്റർ സുരേഷ് കുമാർ,അനിൽ കുമാർ,അരുൺ ഘോഷ്,അശോകൻ,അരുൺ,വിഷണു,സുനിൽകുമാർ,രാജേഷ്,അനിതകുമാരി,പുഷ്പ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വച്ച് ഉന്നത വിജയം നേടിച്ച ബാച്ചിലെ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.