കള്ളിക്കാട്:കള്ളിക്കാട് കൃഷി ഭവൻ വിദ്യാർത്ഥികളിൽ കൃഷി അവബോധത്തിനായി സംഘടിപ്പിച്ച കാർഷിക ക്വിസ് മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം ശ്രീകല അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ കിരൺ പദ്ധതി വിശദീകരിച്ചു.കൃഷി അസിസ്റ്റന്റുമാരായ ചിഞ്ചു,ശ്രീദേവി,എസ്.സാബു എന്നിവർ പങ്കെടുത്തു.കാർഷിക ദിനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.