ആഭ്യന്തര കുറ്റവാളി പൂർത്തിയായശേഷം ചിത്രീകരണം

ss

രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് വീണ്ടും ആസിഫ് അലി. സെപ്തംബർ മധ്യത്തിൽ തുടർ ചിത്രീകരണം ആരംഭിക്കും.ടിക്കി ടാക്കയുടെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ആസിഫിന് പരിക്കേറ്റതിനെതുടർന്ന് നിറുത്തിവച്ച ചിത്രീകരണമാണ് പുനരാരംഭിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ആഭ്യന്തര കുറ്റവാളി പൂർത്തിയായ ശേഷം ആസിഫ് ടിക്കി ടാക്കയിൽ ജോയിൻ ചെയ്യും.

ആക്ഷൻ എന്റർടെയ്‌നറായി ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ലുക്‌മാൻ, വാമിഖ ഗബ്ബി, നസ്ളിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അഡ്വഞ്ചേഴ്സ് ഒഫ് ഒാമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്കുശേഷം ആസിഫ് അലിയും രോഹിത്തും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമ്മാണം. 80 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. അതേസമയം ആസിഫ് അലി നായകനായി നവാഗതനായ സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളിയിൽ പുതുമുഖം തുളസിയാണ് നായിക. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ ജഗദീഷ്, ഹരിശ്രീ അശോകൻ, പ്രേം കുമാർ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയാ രുക്മിണി, നീരജ രാജേന്ദ്രൻ, റിനി ഉദയകുമാർ,ശ്രീജ ദാസ് എന്നിവരാണ് മറ്ര് താരങ്ങൾ. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി,

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് നിർമ്മാണം.