ഇളയ് യുടെ മുഖം മറച്ച് അമല

ss

നടി അമല പോളിന്റെയും ഭർത്താവ് ജഗദ് ദേശിയയുടെയും ആദ്യ കൺമണിയുടെ മുഖം ഒരുനോക്കു കാണാൻ കാത്തിരിപ്പിലാണ് ആരാധകർ.ക്യാമറയ്ക്ക് മുൻപിൽ കുഞ്ഞിന്റെ മുഖം ഇതുവരെ അമലയും ജഗദും കാണിച്ചിട്ടില്ല.എന്നാൽ കഴിഞ്ഞ ദിവസം

അമല പോളും ജഗദും കുഞ്ഞുമായുള്ള ചിത്രം പ്രത്യക്ഷപ്പെട്ടു . ഇത് അമലയുടെ കുഞ്ഞാണെന്ന് സോഷ്യൽ മീഡിയ . എന്നാൽ പേളി മാണിയുടെ ഇളയ മകൾ നിതാരയായിരുന്നു ഇവരോടൊപ്പം . ഇതു അമലയുടെ ക്രഞ്ച് ആയിരുന്നുവെന്ന് പിന്നീടാണ് സോഷ്യൽ മീഡിയ അറിയുന്നത്. ചിത്രം സമൂഹമാധ്യമത്തിൽ ഇതിനോടകം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. പ്രിയപാതിയായ ജഗദിനെ ആദ്യമായിനേരിൽ കണ്ടതിന്റെയും മകൻ ഇളയ് രണ്ട് മാസം പ്രായം എത്തിയതിന്റെയും ആഘോഷ ചിത്രങ്ങൾ അമല പോൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ് അമല. അതേസമയം

ജൂൺ 11നാണ് അമലയ്ക്കും ജഗദിനും ആൺകുഞ്ഞ് പിറന്നത്.

കഴിഞ്ഞ നവംബറിലായിരുന്നു അമലയും ജഗദും തമ്മിലുള്ള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി 4നാണ് താൻ അമ്മയാകാൻ പോകുന്നു എന്ന വിശേഷം അമല പങ്കിട്ടത്. ആസിഫ് അലി, ഷറഫുദ്ദീൻ എന്നിവരോടൊപ്പം പ്രധാന വേഷത്തിൽ എത്തിയ ലെവൽ ക്രോസ് ആണ് അമല പോൾ നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം.