പുതുമുഖം ഫഹദ് സിദ്ദിഖ്, ആത്മീയ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
പ്രശാന്ത് എന്ന കഥാപാത്രത്തെ ഫഹദും മാളുവിനെ ആത്മീയ രാജനും അവതരിപ്പിക്കുന്നു. ശ്രീജിത്ത് രവി, ശെന്തിൽ കൃഷ്ണ, ബിനു മണമ്പൂര്, പ്രമോദ് വെളിയനാട്, പ്രവീൺ ടി.ജെ, കുടശനാട് കനകം തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ശ്രീരംഗ് മങ്ങാട് ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റർ അഖിൽദാസ്, ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം ഡെൻസൺ ഡൊമനിക്, കലാസംവിധാനം അസീസ് നാടോടി ,കോസ്റ്റ്യു അരുൺ മനോഹർ, മേക്കപ്പ് റോണി വെള്ളത്തൂവൽ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂര്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സഞ്ജു അമ്പാടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണപ്പാറ, നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫയസ് മുഹമ്മദ് ,ഫറാസ് മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മാണം.