തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു)​ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ 17ന് സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഉപവാസവും ജില്ലാ സമിതികളുടെ നേതൃത്വത്തിൽ ജില്ലാകേന്ദ്രങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ അനുഭാവധർണയും നടത്തും. അഡ്വ.എസ്.സുരേഷ് ബാബു ഉപവാസസമരം ഉദ്ഘാടനം ചെയ്യും. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാർ സമാപന സന്ദേശം നൽകും.എൻ.ടി.യു സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാർ,​സംസ്ഥാന സെക്രട്ടറി എ.അരുൺകുമാർ,​ജില്ലാ സമിതി അംഗം സി.രവിചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.