congress

തിരുവനന്തപുരം: വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും കേസെടുക്കാത്ത് ഗൂഢാലോചനയിൽ പങ്കാളികളായ സി.പി.എം നേതാക്കളെ സംരക്ഷിക്കാനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. നാടിന്റെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചവർക്കെതിരെയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.ജെ.പിയുമായുള്ള രഹസ്യ സഹവാസം വർഗീയ വിഷം ബാധിച്ച രാഷ്ട്രീയ പാർട്ടിയാക്കി സി.പി.എമ്മിനെ മാറ്റി. കപട മതേതര മുഖമാണ് സി.പി.എമ്മിനുള്ളത്. സ്വാർത്ഥ രാഷ്ട്രീയ നേട്ടത്തിനായി നാടിനെ ഭിന്നിപ്പിക്കുന്ന തീവ്രവർഗീയത പ്രചരിപ്പിച്ചവർ കേരള സമൂഹത്തോട് മാപ്പു പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

 സി.​പി.​എ​മ്മി​ന്റേ​ത് ​വ​ർ​ഗീയ പ്ര​ചാ​ര​ണ​മെ​ന്ന് ​സ​തീ​ശൻ

വ​ട​ക​ര​യി​ൽ​ ​സി.​പി.​എം​ ​ന​ട​ത്തി​യ​ ​തീ​വ്ര​വാ​ദ​ത്തി​ന് ​സ​മാ​ന​മാ​യ​ ​വി​ദ്വേ​ഷ​ ​പ്ര​ച​ര​ണം​ ​സം​ഘ​പ​രി​വാ​റി​നെ​ ​പോ​ലും​ ​നാ​ണി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ആ​രോ​പി​ച്ചു. കാ​ഫി​ർ​ ​പ്ര​യോ​ഗം​ ​ലീ​ഗി​ന്റെ​യും​ ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​ത​ല​യി​ൽ​ ​കെ​ട്ടി​വ​യ്ക്കാ​നു​ള്ള​ ​ഗൂ​ഢാ​ലോ​ച​ന​ ​പൊ​ളി​ഞ്ഞു.​ ​റെ​ഡ് ​എ​ൻ​കൗ​ണ്ട​ർ,​ ​പോ​രാ​ളി​ ​ഷാ​ജി,​ ​അ​മ്പാ​ടി​ ​മു​ക്ക് ​സ​ഖാ​ക്ക​ൾ,​ ​കെ.​കെ.​ല​തി​ക​യു​ടെ​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റ് ​ഉ​ൾ​പ്പെ​ടെ​ ​അ​ഞ്ച് ​സി.​പി.​എം​ ​സൈ​ബ​ർ​ ​പേ​ജു​ക​ളി​ലും​ ​വാ​ട്സാ​പ് ​ഗ്രൂ​പ്പു​ക​ളി​ലു​മാ​ണ് ​ഇ​ത് ​പ്ര​ച​രി​ച്ച​തെ​ന്നാ​ണ് ​പൊ​ലീ​സ് ​റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വോ​ട്ട് ​കി​ട്ടാ​ൻ​ ​ഏ​ത് ​ഹീ​ന​മാ​യ​ ​മാ​ർ​ഗ​വും​ ​അ​വ​ലം​ബി​ക്കു​മെ​ന്നാ​ണ് ​സി.​പി.​എം​ ​തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​മ​ത​പ​ര​മാ​യ​ ​ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നാ​ണ് ​അ​വ​ർ​ ​ശ്ര​മി​ച്ച​തെ​ന്നും​ ​സ​തീ​ശ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.