ശിവഗിരി : ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ച കോട്ടയം ജില്ലയിലെ പൂഞ്ഞാർ മങ്കുഴി ആകല്‍പ്പാന്ത പ്രശോഭിനി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ വകയായി 17ന് ശിവഗിരിയിൽ മഹാഗുരുപൂജ വഴിപാട് നടത്തും. 1927 ലായിരുന്നു ഇവിടെയുണ്ടായിരുന്ന ഓലമേഞ്ഞ ഭജനമഠത്തിൽ ഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തിയത്. കൃഷ്ണശിലയിൽ നിർമ്മിച്ച ഗുരുദേവ വിഗ്രഹവും ഇവിടെയുണ്ട്.