തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കുന്നത്തോട് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 170ാം ജയന്തി ആഘോഷം 20ന് രാവിലെ ഗുരുപൂജ, ഇരുചക്രവാഹന റാലി,​ പൊതുയോഗം, സമൂഹപ്രാർത്ഥന, പായസ - പ്രസാദ വിതരണം എന്നിവയോടെ നടക്കും. എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.പുഷ്‌കരൻ അദ്ധ്യക്ഷനാവും. വൈസ് പ്രസിഡന്റ് ഷിബു കുമാർ, സെക്രട്ടറി രമേശൻ തെക്കേയറ്റം, ഗുരുദീപം എം.എഫ്.ഐ കൺവീനർ എസ്. ധർമ്മരാജൻ, വനിതാ സംഘം പ്രസിഡന്റ് ദീപാരാജ്, സെക്രട്ടറി രത്നവല്ലി, ഗുരുസന്നിധി കൺവീനർ എസ്.സത്യനേശൻ എന്നിവർ സംസാരിക്കും. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് പാരിതോഷികവും നൽകും.