തിരുവനന്തപുരം: ഉമ്മൻചാണ്ടി ഭവനപദ്ധികളിൽപ്പെടുത്തി സ്‌കൂൾ വിദ്യാർത്ഥികളായ ആദർശ്,ജാനകി എന്നിവർക്ക് വേണ്ടി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം സ്വാതന്ത്ര്യദിനമായ ഇന്ന് നടക്കും.കണിയാപുരത്തെ കലാനികേതൻ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലാണ് വീടുകൾ നിർമ്മിച്ചത്. മുരുക്കുംപുഴ പാണൂർ പള്ളിക്ക് സമീപം നടക്കുന്ന ചടങ്ങളിൽ രാവിലെ 11ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ താക്കോൽദാന കർമ്മം നിർവഹിക്കും.മറിയാമ്മ ഉമ്മൻ,എം.എ. ലത്തീഫ്,പ്രശാന്തൻ കാണി തുടങ്ങിയവർ പങ്കെടുക്കും.ഐ.പി.എസ് ലഭിച്ച കെ.മുഹമ്മദ് ഷാഫിയെ ആദരിക്കും