cmdr

കാട്ടാക്കട: വാട്സ്ആപ്പ് കൂട്ടായ്മയായ 'ഫ്രണ്ട്സ് ഗ്രൂപ്പ്' വയനാട് ദുരന്തത്തിന്റെ പുനഃരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷത്തി പതിനാറായിരം രൂപ സംഭാവന നൽകി.2019-ലെ പ്രളയ കാലഘട്ടത്തിൽ അര ലക്ഷത്തിലേറെ രൂപ സമാഹരിച്ച് ഈ വാട്‌സ് ആപ്പ് ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.സ്വകാര്യ കമ്പനികളിലും സർക്കാർ വകുപ്പുകളിലും ജോലി ചെയ്യുന്നവരും വ്യക്തിഗത സംരംഭകരുമൊക്കെ ചേരുന്ന ഈ കൂട്ടായ്മ അവരവരുടെ അദ്ധ്വാനത്തിൽ നിന്നും നൽകിയ തുകയാണ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്.