edava

വർക്കല: ഇടവ ഗ്രാമ പഞ്ചായത്തിലെ കൃഷിക്കൂട്ടങ്ങൾ വിളയിച്ച പുഷ്പ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ. ബാലിക് നിർവഹിച്ചു. ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡിൽ എം.ജി.എൻ. ആർ.ഇ.ജി.എസ് തൊഴിലാളികളായ വനിതകൾ ചേർന്ന് രൂപീകരിച്ച നന്മ, ചെറുപുഷ്പം എന്നീ കൃഷിക്കൂട്ടങ്ങൾ അഞ്ച് ഏക്കറിൽ വിളയിച്ച ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ഉദ്ഘടനമാണ് നടന്നത്. ഓണം ലക്ഷ്യമിട്ട് ചേന, ചേമ്പ്, വാഴ, മഞ്ഞൾ, പടവലം, കപ്പ എന്നിവയും വിളവെടുപ്പിനായി ഒരുക്കിയിട്ടുണ്ട്. കൃഷിക്കൂട്ടങ്ങളുടെ ഭാരവാഹികളായ ജെ. ഹലീമ ബീവി, അനിത ഇബ്രാഹിം, അഞ്ജലി. എസ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശുഭ. ആർ. എസ്. കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഹർഷാദ് സാബു, ബിന്ദു. സി, മെമ്പർമാരായ ജെസ്സി. ആർ, സിമിലിയ, കൃഷി ഓഫീസർ അനശ്വര. ആർ.എസ് എന്നിവർ പങ്കെടുത്തു.