cpi

തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങൾക്ക് മുമ്പ് ആഭ്യന്തര വിവാദങ്ങളിൽ രണ്ട് അന്വേഷണ കമ്മീഷനുകളെ നിയോഗിച്ച് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ്. കോട്ടയത്തെ മുതിർന്ന നേതാവ് ഉൾപ്പെട്ട ഒളി ക്യാമറ വിവാദവും പത്തനംതിട്ടയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗത്തിനെതിരായ അഴിമതി ആരോപണവുമാണ് അന്വേഷിക്കുന്നത്.

15 ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. പാർട്ടി സമ്മേളനങ്ങൾക്കായുള്ള അജൻഡ തീരുമാനിക്കാൻ ദേശീയ കൗൺസിൽ ഈ മാസം അവസാനം ചേരാനിരിക്കുകയാണ്.. കോട്ടയത്തെ കാനം പക്ഷത്തുള്ള നേതാവിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കെ.പി രാജേന്ദ്രൻ, കമല സദാനന്ദൻ എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. ജില്ലാ സമമ്മളനം മുതൽ ശക്തമായ ഉൾപ്പോര് നിലനിൽക്കുന്ന കോട്ടയത്ത് സംഘടനാ സദാചാരത്തിന് വിരുദ്ധമായി നേതാവ് പ്രവർത്തിച്ചെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സഹിതമുള്ള പരാതിയാണ് സംസ്ഥാന നേതൃത്വത്തിന് നൽകിയിരുന്നത്. പാർട്ടി ഓഫീസിൽ വച്ച് മറ്റൊരാൾ ചിത്രീകരിച്ച ദൃശ്യങ്ങൾ അടങ്ങുന്ന പരാതിയിൽ നടപടി വൈകിയതോടെ ദൃശ്യങ്ങൾ പുറത്താകുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇതോടെയാണ് അന്വേഷണ കമ്മീഷനെ വച്ചത് .

ക്വാറി മാഫിയയിൽ നിന്നും സി.പി.ഐ ഭരിക്കുന്ന വകുപ്പുകളിൽ സ്ഥലം മാറ്റത്തിനായും പത്തനംതിട്ടയിൽ നിന്നുള്ള സംസ്ഥാന കൗൺസിലംഗം കോഴ കൈപ്പറ്റിയെന്ന ലോക്കൽ സെക്രട്ടറിയുടെ പരാതിയിലാണ് കെ. ആർ ചന്ദ്രമോഹനെ കമ്മീഷനായി നിയമിച്ചത്. വിഭാഗീയത രൂക്ഷമായ പത്തനംതിട്ട, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിലെ സംഘടനാ പ്രശ്നങ്ങളിൽ കൂടുതൽ ചർച്ചകൾ നടന്നില്ല.

 സ​മാ​ന്ത​ര​ ​സി.​പി.​ഐ​ ​ഫോ​റം: പി​ന്തു​ണ​ച്ച് ​കെ.​ഇ.​ഇ​സ്മാ​യിൽ

പാ​ല​ക്കാ​ട് ​ജി​ല്ല​യി​ൽ​ ​പാ​ർ​ട്ടി​യി​ലെവി​ഭാ​ഗീ​യ​ത​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​ന് ​പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത​ ​വി​ധം​ ​സ​ങ്കീ​ർ​ണ്ണ​മാ​യി.​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യ​ ​വി​മ​ത​രെ​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​കെ.​ഇ.​ഇ​സ്മാ​യി​ൽ​ ​പി​ന്തു​ണ​ച്ച​തോ​ടെ​ ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​യി.
ക​ഴി​ഞ്ഞ​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് ​വി​ഭാ​ഗീ​യ​ത​ ​ക​ടു​ത്ത​ത്.​ ​സം​ഘ​ട​നാ​ ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തി​യെ​ന്ന് ​പാ​ർ​ട്ടി​ ​ക​മ്മി​ഷ​ൻ​ ​ക​ണ്ടെ​ത്തി​യ​വ​രെ​ ​പു​റ​ത്താ​ക്കി.​ ​പു​റ​ത്താ​ക്ക​ൽ​ ​ഏ​ക​പ​ക്ഷീ​യ​മെ​ന്നാ​രോ​പി​ച്ച് ​ന​ട​പ​ടി​ ​നേ​രി​ട്ട​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജി​ല്ലാ​ ​കൗ​ൺ​സി​ലി​ന് ​ബ​ദ​ലാ​യി​ 20​ ​അം​ഗ​ ​സേ​വ് ​സി.​പി.​ഐ​ ​ഫോ​റം​ ​രൂ​പീ​ക​രി​ച്ചു.​ ​ഇ​തി​നെശ​രി​ ​വ​യ്ക്കു​ന്ന​ ​ത​ര​ത്തി​ലാ​ണ് ​കെ.​ഇ​ ​ഇ​സ്മാ​യി​ലി​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​'​ആ​ളു​ക​ളെ​ ​പു​റ​ത്താ​ക്കു​ക​യ​ല്ല,​ ​പ​ര​മാ​വ​ധി​ ​ആ​ളു​ക​ളെ​ ​ചേ​ർ​ത്തു​ ​പി​ടി​ച്ച് ​പാ​ർ​ട്ടി​ ​ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ​ക​മ്മ്യൂ​ണി​സ്റ്റ് ​നി​ല​പാ​ട്.​ ​താ​ൻ​ ​അ​റി​യു​ന്ന​ ​നേ​താ​ക്ക​ൾ​ ​ഇ​രു​പ​ക്ഷ​ത്തു​മു​ണ്ട്.​'​-​ ​നി​ല​വി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​വേ​ഗ​ത്തി​ൽ​ ​പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​-​ ​ഇ​സ്മാ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​സ്മാ​യി​ലി​ന്റെ​ ​പ്ര​തി​ക​ര​ണ​ത്തി​ൽ​ ​മ​റു​പ​ടി​ ​പ​റ​യാ​നി​ല്ലെ​ന്നാ​ണ് ​ജി​ല്ലാ​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​നി​ല​പാ​ട്.
സി.​പി.​ഐ​ ​പാ​ല​ക്കാ​ട് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ക്കെ​തി​രെ​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​എ​ണ്ണി​പ്പ​റ​ഞ്ഞാ​യി​രു​ന്നു​ ​വി​മ​ത​രു​ടെ​ ​ആ​ദ്യ​ ​യോ​ഗം.​ ​എ.​ഐ.​വൈ.​എ​ഫി​ലെ​ ​വ​ലി​യൊ​രു​ ​വി​ഭാ​ഗ​ത്തെ​ ​അ​ണി​നി​ര​ത്തി​ ​ഇ​ന്ന് ​സേ​വ് ​യു​വ​ജ​ന​ ​ഫെ​ഡ​റേ​ഷ​നും​ ​രൂ​പ​വ​ത്ക​രി​ക്കും.​ ​യോ​ഗം​ ​പാ​ല​ക്കാ​ട് ​തൃ​പ്തി​ ​ഹാ​ളി​ൽ,​ ​പു​റ​ത്താ​ക്ക​പ്പെ​ട്ട​ ​സി.​പി.​ഐ​ ​മു​ൻ​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​പാ​ലോ​ട് ​മ​ണി​ക​ണ്ഠ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പാ​ല​ക്കാ​ട് ​മ​ണ്ഡ​ല​ത്തി​ൽ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് ​വ​രു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഈ​ ​വി​ഭാ​ഗീ​യ​ത​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​നും​ ​ത​ല​വേ​ദ​ന​ ​സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ജി​ല്ലാ​ ​കൗ​ൺ​സി​ൽ​ ​അം​ഗ​മാ​യി​രു​ന്ന​ ​ജോ​ർ​ച്ച് ​ത​ച്ച​മ്പാ​റ​ ​രാ​ജി​ ​വെ​ച്ച് ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്നി​രു​ന്നു.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ ​നി​ല​ ​നി​ന്ന​ ​ത​ർ​ക്ക​വും​ ​ആ​രോ​പ​ണ​ ​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​ണ് ​സേ​വ് ​സി.​പി.​ഐ​ ​ഫോ​റ​ത്തി​ന്റെ​ ​പി​റ​വി​ക്ക് ​പി​ന്നി​ൽ.

'​സേ​വ് ​സി.​പി.​ഐ​ ​ഫോ​റ​ത്തി​ന്റെ​ ​പേ​രി​ൽ​ ​പു​റ​ത്തു​ ​വ​ന്ന​ത് ​നേ​തൃ​ത്വ​ത്തോ​ടു​ള്ള​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ്.​ ​അ​തി​നെ​ ​വി​മ​ത​ ​പ്ര​വ​ർ​ത്ത​ന​മാ​യി​ ​കാ​ണാ​നാ​കി​ല്ല.​ ​പാ​ർ​ട്ടി​യെ​ക്കൊ​ണ്ട് ​ഉ​പ​ജീ​വ​നം​ ​ന​ട​ത്താ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​ചി​ല​ ​വ്യ​ക്തി​ക​ൾ​ ​ക​യ​റി​ക്കൂ​ടി​യ​താ​ണ് ​അ​പ​ച​യ​ത്തി​ന് ​കാ​ര​ണം".
-​കെ.​ഇ.​ ഇ​സ്മാ​യിൽ