തിരുവനന്തപുരം: പേരൂർക്കടയിൽ നിന്നുള്ള പ്രധാന പൈപ്പ് ലൈനിൽ അമ്പലമുക്ക് ജംഗ്ഷനുസമീപമുണ്ടായ ചോർച്ച പരിഹരിക്കുന്നതിനാൽ പേരൂർക്കട, ഊളംപാറ, കുടപ്പനക്കുന്ന്, അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, നാലാഞ്ചിറ, ഉള്ളൂർ, ജവഹർനഗർ, വെള്ളയമ്പലം, കവടിയാർ, കുറവൻകോണം, നന്തൻകോട്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, ഗൗരീശപട്ടം, മെഡിക്കൽ കോളേജ്, കുമാരപുരം എന്നിവിടങ്ങളിൽ നാളെ രാത്രി 10 മുതൽ ശനിയാഴ്ച രാത്രി 8 വരെ ശുദ്ധജല വിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി നോർത്ത് സബ് ഡിവിഷൻ അസി. എക്സി. എൻജിനിയർ അറിയിച്ചു.