കോവളം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള സ്‌പോർട്സ് ടൂർണമെന്റുകൾ നാളെ തുടങ്ങും. ക്രിക്കറ്റ് മത്സരങ്ങൾ മംഗലത്തുകോണം ശാഖാ സ്റ്റേഡിയത്തിൽ രാവിലെ 9ന് ബി.സി.സി.ഐ അംപയർ വിശ്വജിത് ഉദ്ഘാടനം ചെയ്യും.ഞായറാഴ്ച രാവിലെ 10.30ന് ചാവടിനട ആർ.ആർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഷട്ടിൽ ബാഡ്മിന്റൺ യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയനും മുട്ടത്തറ നീലകണ്ഠ സ്‌പോർട്സ് ഹബിൽ നടക്കുന്ന ഫുട്ബാൾ മത്സരങ്ങൾ യൂണിയൻ പ്രസിഡന്റ്‌ കോവളം ടി.എൻ.സുരേഷും ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം 18ന് വൈകിട്ട് 5ന് എസ്.എൻ.ഡി.പി യോഗം മംഗലത്തുകോണം ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും.വിവരങ്ങൾക്ക്: ക്രിക്കറ്റ് - 9744925283,8075232301. ഷട്ടിൽ: 9995955815.ഫുട്ബാൾ: 6282994808, 9633632903.