തിരുവനന്തപുരം: പേട്ട ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷം 20ന് രാവിലെ 5ന് ഗുരുപൂജയോടുകൂടി ആരംഭിക്കും.9ന് പ്രസിഡന്റ് എൻ.എസ്.വിക്രമൻ തമ്പി പതാക ഉയർത്തും.തുടർന്ന് 9.15ന് രക്ഷാധികാരി സി.പി.സേതുനാഥൻ ഭദ്രദീപം കൊളുത്തും.എ.ദിലീപ് കുമാർ (ബർമ്മ ബസാർ) പങ്കെടുക്കും. തുടർന്ന് പ്രസിഡന്റ് എൻ.എസ്.വിക്രമൻ തമ്പിയുടെ അദ്ധ്യക്ഷതയിൽ സാംസ്കാരിക സമ്മേളനം നടക്കും. ബി.ഉദയകുമാർ സ്വാഗതവും മണ്ഡപം സെക്രട്ടറി എസ്.മിത്രൻ ആമുഖ പ്രസംഗവും സി.പി.സേതുനാഥൻ ആശംസാപ്രസംഗവും നടത്തും.എൻ.ആനന്ദൻ,എസ്.ഷാജി,എസ്.ചിത്രൻ,ടി.വിനോദ് കുമാർ,പി.രാജു,എ.പ്രമോദ് എന്നിവർ സംസാരിക്കും. തുടർന്ന് എസ്.എസ്.എൽ.സി,പ്ളസ്ടു അവാർഡ് ദാനം,ഒാണക്കോടി വിതരണം എന്നിവ നടക്കും. ബി.ഐ.ഷാജികുമാർ നന്ദി പറയും. തുടർന്ന് പ്രസാദവിതരണം.