കിളിമാനൂർ: ജില്ലയിൽ നിന്നും മൻ കീ ബാത്ത് വിജയികളായ 23 കുട്ടികൾ ദില്ലിയിൽ ഇന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ അവസരം. പ്രധാന മന്ത്രിയുടെ മൻ കീ ബാത്ത് പ്രഭാഷണ പരമ്പരയെ അടിസ്ഥാനമാക്കി നടത്തിയ പ്രശ്‍നോത്തരി മത്സരത്തിൽ വിജയിച്ചവരാണ് ഇവർ. നെഹ്‌റു യുവ കേന്ദ്രയും ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷനും സംയുക്തമായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. മുൻ കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ശിക്ഷണത്തിലാണ് മത്സരവും കുട്ടികളുടെ ദില്ലി യാത്രയും.
ദില്ലിയിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതോടൊപ്പം മന്ത്രിമാരുമായും സംവദിക്കാൻ അവസരം ഒരുക്കിയിരുന്നു .ഇന്നലെ കുട്ടികൾ കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമാനുമായി സംവദിച്ചു. കഴിഞ്ഞദിവസം കേന്ദ്ര മന്ത്രി ഡോ.എസ് .ജയശങ്കറുമായും, ജോർജ് കുര്യനുമായും ലോക സഭാ സ്‌പീക്കർ ഓം ബിർളയുമായും സംവദിക്കാൻ അവസരം ലഭിച്ചിരുന്നു.