nakul

തിരുവനന്തപുരം: സിറ്റി പൊലീസിൽ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണറുടെ രണ്ടാമതൊരു തസ്തിക സൃഷ്ടിച്ച് എസ്.പി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയമിച്ചതോടെ തലസ്ഥാനത്തെ ക്രമസമാധാനത്തിലെ പഴുതുകൾ അടയ്ക്കാനും സുരക്ഷ കൂട്ടാനും കഴിയും.വനിതാ ബറ്റാലിയന്റെ കമൻഡാന്റായിരുന്ന നകുൽ രാജേന്ദ്ര ദേശ്‌മുഖാണ് രണ്ടാം ഡി.സി.പി. 67700-208700 രൂപ ശമ്പളസ്കെയിലിൽ ഒരു വർഷ കാലയളവിലേക്കാണ് എക്സ് കേഡർ തസ്തിക സൃഷ്ടിച്ചത്.പദവിയും ചുമതലകളും സിറ്റി പൊലീസിലെ ഡെപ്യൂട്ടി കമ്മിഷണറുടേതിന് തുല്യമാക്കി.

രണ്ടാം ഡെപ്യൂട്ടി കമ്മിഷണർ വന്നതോടെ സിറ്റി പൊലീസിന്റെ നേതൃശേഷി കൂടും. ഐ.ജി റാങ്കുള്ള ഒരു കമ്മിഷണറും എസ്.പി റാങ്കിലെ ഡെപ്യൂട്ടി കമ്മിഷണറും മാത്രമാണ് നിലവിലുണ്ടായിരുന്നത്.രണ്ടാം ഡെപ്യൂട്ടി കമ്മിഷണർ കൂടിയെത്തുന്നതോടെ നഗരത്തെ രണ്ട് സോണുകളായി തിരിച്ച് സുരക്ഷാ ചുമതല കൈമാറും.ക്രമസമാധാനപാലനം, സുരക്ഷാ ഏകോപനം,മേൽനോട്ടം എന്നിവ കൂടുതൽ കരുത്തുറ്റതാവും.രണ്ട് ഡെപ്യൂട്ടി കമ്മിഷണർമാർക്കും ട്രാഫിക് ചുമതല കൂടിയുള്ളതിനാൽ നഗരത്തിലെ ട്രാഫിക് സംവിധാനങ്ങൾ കൂടുതൽ ശാസ്ത്രീയമായി പരിഷ്‌കരിക്കും.

ഗുണ്ടാസംഘങ്ങളെയും മാഫിയകളെയും അടിച്ചമർത്താനും സ്ഥിരം കുറ്റവാളികൾക്കെതിരെ ഗുണ്ടാനിയമം നേതൃനിരയിൽ ഒരു ‌ഡെപ്യൂട്ടി കമ്മിഷണർ കൂടിയെത്തിയതോടെ പഴുതടച്ച ക്രമസമാധാന പാലനത്തിലൂടെ നഗരവാസികളുടെ ജീവിതം സമാധാനപൂർണമാക്കാനാവും. ഗുണ്ടകളെ കരുതൽ തടങ്കലിലാക്കാനും സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും വേഗത്തിൽ നടപടിയുണ്ടാവും.നഗരത്തിലെ മാഫിയ-ഗുണ്ടാ സംഘങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പരിശോധിച്ച് നടപടിയെടുക്കാനും വാറണ്ടുകൾ വേഗത്തിൽ നടപ്പാക്കുന്നതിനും സാധിക്കും.കേസന്വേഷണങ്ങൾ വേഗത്തിലാക്കാനും മോഷണം, പിടിച്ചുപറി എന്നിവ തടഞ്ഞും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടഞ്ഞും നഗരം സുരക്ഷിതമാക്കാനും വഴിയൊരുങ്ങും.(കാപ്പ) ചുമത്തുന്ന നടപടി ത്വരിതപ്പെടുത്താനും രഹസ്യാന്വേഷണം ഊർജ്ജിതമാക്കാനും കഴിയും.

തലസ്ഥാനത്ത് 3 ഡി.സി.പിമാർ

സിറ്റിപൊലീസിലെ 2ഡി.സി.പിമാർക്ക് പുറമെ, മുഖ്യമന്ത്രിയടക്കം വി.ഐ.പികൾക്ക് പഴുതടച്ച സുരക്ഷയൊരുക്കാൻ ഡെപ്യൂട്ടി കമ്മിഷണർ (വി.ഐ.പി സെക്യൂരിറ്രി) തസ്തികയിൽ ജി.ജയ്ദേവുണ്ട്. ‌

മുഖ്യമന്ത്രിയുടെ യാത്രകളിലെയും ഓഫീസിലെയും ക്ലിഫ്ഹൗസിലെയും താമസസ്ഥലങ്ങളിലെയുമടക്കം സുരക്ഷാചുമതല ജയ്ദേവിനാണ്. മുഖ്യമന്ത്രിക്ക് ഇസ‍ഡ് പ്ലസ് സുരക്ഷയാണ്.