തിരുവനന്തപുരം : ജംബോ കമ്മിറ്റികൾ പൊളിച്ച് യുവ പ്രാതിനിധ്യം ഉറപ്പിച്ച് കെ.പി.സി.സി അഴിച്ചുപണിക്കുള്ള ആലോചനകൾ കോൺഗ്രസിൽ സജീവമായി. വരാനിരിക്കുന്ന പുന:സംഘടനയിൽ എ.ഐ.സി.സി പെർഫോമൻസ് ഓഡിറ്റും പാർട്ടി പരിപാടികളിലെ ഹാജരും പരിഗണിക്കുമെന്നാണ് സൂചനകൾ.
വയനാട് ലോക്സഭ, ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന് ശേഷവും തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായും പുന:സംഘടനാ പ്രക്രിയ പൂർത്തീകരിക്കാനാണ് ആലോചന.21 ജനറൽ സെക്രട്ടറിമാരാണ് നിലവിൽ കെ.പി.സി.സിക്കുള്ളത്. ഇവരിൽ ചിലരും മാറിയേക്കും. ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്ന അനുപാതത്തിൽ 42 സെക്രട്ടറിമാർക്കാണ് സാദ്ധ്യത . പാർട്ടി പരിപാടികളിൽ 70 ശതമാനം ഹാജരുള്ളവരെയാവും നിയമിക്കുക. ഇത് എല്ലാ പാർട്ടി ഘടകങ്ങളിലും
ബാധകമാക്കും.
സംഘടനാ സ്ഥാനങ്ങൾ ലഭിച്ചിട്ടും പ്രവർത്തിക്കാത്തവരെ ഭാരവാഹിത്വത്തിൽ നിന്ന് നീക്കാനും ധാരണയുണ്ട്.നാളുകളായി ഒഴിഞ്ഞ് കിടക്കുന്ന കെ.പി.സി.സി ട്രഷറർ സ്ഥാനത്തും നിയമനം നടക്കേണ്ടതുണ്ട്. മ